സൈബർ കേസുകളിലെ നടപടികൾ ശക്തിപ്പെടുത്തും; തലസ്ഥാന നഗരിയിൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിക്കാൻ തീരുമാനം

cyber

സംസ്ഥാനത്തെ സൈബർ കേസുകളിലെ നടപടികൾ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി കേരള പോലീസ്. സൈബർ കേസുകളുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ പരിഹരിക്കാനും നടപടി സ്വീകരിക്കാനും തിരുവനന്തപുരത്ത് സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിക്കാൻ ഉന്നത പോലീസ് യോഗം തീരുമാനിച്ചു. ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന സൈബർ കോ-ഓർഡിനേഷൻ സെന്ററിന്റെ മാതൃകയിലാണ് കേരളത്തിലും സെന്റർ നിർമ്മിക്കുക.

സൈബർ സുരക്ഷയിൽ പരിശീലനം നൽകിയ 30 പോലീസ് ഉദ്യോഗസ്ഥരെയാണ് സൈബർ കോ-ഓർഡിനേഷൻ സെന്ററിൽ നിയമിക്കുക. പൊതുജനങ്ങൾക്ക് വിളിച്ചാൽ ഉടൻ സഹായം ലഭ്യമാക്കുന്ന 1930 എന്ന കേന്ദ്ര ഹെല്‍പ് ലൈന്‍ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യാനും, കേന്ദ്ര സർക്കാറിന്റെ സൈബർ കോ-ഓർഡിനേഷൻ സെന്ററുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താനും ഈ സേവനം സഹായിക്കും. ജനങ്ങളിൽ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുളള അവബോധങ്ങൾ സൃഷ്ടിക്കാനുളള പുതിയ പദ്ധതികൾക്കും രൂപം നൽകുന്നതാണ്.

Share this story