പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുന്ന നടപടിതിരുത്തണം; സ്പീക്കർക്ക് ചെന്നിത്തലയുടെ കത്ത്

Chennithala

പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുന്ന നടപടികളിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ എഎൻ ഷംസീറിന് രമേശ് ചെന്നിത്തല കത്ത് നൽകി. കേരള പിറവിക്ക് ശേഷമുള്ള അടിയന്തര പ്രമേയങ്ങളുടെയും അവ നിരാകരിച്ചതിന്റെയും ചർച്ച ചെയ്തതിന്റെയും കണക്കുകൾ അക്കമിട്ട് പറഞ്ഞാണ് ചെന്നിത്തലയുടെ കത്ത്

ഒരു സമ്മേളനത്തിൽ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങൾ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ സ്പീക്കർ തള്ളിയത് ചരിത്രത്തിൽ ഇത് ആദ്യമാണ്. 234 ദിവസം നിയമസഭ സമ്മേളിച്ച 13ാമത് നിയമസഭയിൽ(ഉമ്മൻ ചാണ്ടി സർക്കാർ) 191 അടിയന്തര പ്രമേയങ്ങളിൽ അംഗങ്ങളെ കേൾക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. 

രണ്ടാം പിണറായി സർക്കാരിന്റെ ഇതുവരെയുള്ള കാലത്ത് എട്ട് സമ്മേളനങ്ങളിലായി ഇതുവരെ കൂടിയ 110 ദിവസങ്ങളിലായി 11 അടിയന്തര പ്രമേയങ്ങളാണ് അംഗങ്ങൾക്ക് ഒരു വാക്കുപോലും സംസാരിക്കാൻ അവസരം നൽകാതെ തള്ളിയത്. ഇപ്പോൾ നടക്കുന്ന സമ്മേളന കാലത്ത് മാത്രം തള്ളിയത് ആറ് അടിയന്തര പ്രമേയങ്ങൾ. ഇത് സഭാ ചരിത്രത്തിൽ ആദ്യമാണെന്നും ചെന്നിത്തല പറയുന്നു.


 

Share this story