മിമിക്രിതാരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

Dead

കോട്ടയം: പ്രമുഖ മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കാഥികൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

അഞ്ചരക്കല്യാണം, കണ്ണകി, ഫാന്‍റം, ബാംബൂ ബോയ്സ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, ആനന്ദ ഭൈരവി, അണ്ണൻ തമ്പി, കിംഗ് ലയർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

Share this story