മുൻഷി ടെലിവിഷൻ പരിപാടിയിലൂടെ പ്രശസ്തനായ നടൻ എൻ എസ് ഹരീന്ദ്ര കുമാർ അന്തരിച്ചു
Jan 5, 2026, 11:45 IST
മുൻഷി എന്ന ടെലിവിഷൻ പൊളിറ്റിക്കൽ സറ്റയർ പരിപാടിയിലൂടെ പ്രശസ്തനായ എൻഎസ് ഹരീന്ദ്ര കുമാർ അന്തരിച്ചു. 52 കാരനായ അദ്ദേഹം മുൻഷി ഹരി എന്നാണ് അറിയപ്പെടുന്നത്. തിരുമല സ്വദേശിയാണ്
തിരുവനന്തപുരം ഇലിപ്പോടുള്ള വീട്ടിലേക്ക് നടന്നുപോകലെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. രാഷ്ട്രപതിയുടെ അവാർഡ് അടക്കം നേടിയ ഹരി സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
