നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും

manju

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷൻ സാക്ഷിയായ മഞ്ജു വാര്യരുടെ രണ്ടാംഘട്ട സാക്ഷി വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകൾ ആസ്പദമാക്കിയാണ് സാക്ഷി വിസ്താരം. കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്

നേരത്തെ മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ദിലീപിന്റെ ആവശ്യം തള്ളുകയായിരുന്നു. കേസിൽ വിസ്താരത്തിന് നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ പൾസർ സുനി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
 

Share this story