നടിയെ ആക്രമിച്ച കേസ്: വിചാരണ ജൂലൈ 31നകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

suni dileep

നടിയെ ആക്രമിച്ച കേസിലെ വിചാരണ ജൂലൈ 31 ന് മുൻപ് പൂർത്തിയാക്കണമെന്ന് സുപ്രിം കോടതി.ആഗസ്റ്റ് 4 ന് വിചാരണ പൂർത്തികരണ റിപ്പോർട്ട് സമർപ്പിയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണ വൈകുന്നത് പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയാണെന്ന് സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു. എന്നാൽ ഒൺലൈൻ ആയി നടക്കുന്ന വിചാരണയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം താൻ അല്ലെന്ന് ദിലീപ് വ്യക്തമാക്കി. ക്രോസ് വിസ്താരം പൂർത്തിയാക്കാൻ അഞ്ച് ദിവസം കൂടി വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കാൻ തടസാം നിൽക്കുന്നുവെന്നാണ് ദിലിപിന്റെ പരാതി. തന്റെ മുൻ ഭാര്യയും ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസിൽ പെടുത്തുകയായിരുന്നെന്നാണ് ദിലീപ് ഉന്നയിക്കുന്ന ആക്ഷേപം.

Share this story