നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം തേടി വിചാരണ കോടതി
Mar 24, 2023, 14:40 IST

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി സുപ്രീം കോടതിയിൽ. കേസ് പരിഗണിക്കുന്നതിന് മുമ്പായി വിചാരണ കോടതിയുടെ തൽസ്ഥിതി റിപ്പോർട്ടിലാണ് കൂടുതൽ സമയം തേടിയത്. ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മെയ് 8ലേക്ക് മാറ്റി
നേരത്തെ സമർപ്പിച്ച ഹർജികളിൽ എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നും ഇതുവരെ വിസ്തരിച്ച സാക്ഷികളെ ഇനി വിസ്തരിക്കരുതെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി നൽകിയത്.