നടിയെ ആക്രമിച്ച കേസ്; അതിജീവിത നേരിട്ടത് ക്രൂരമായ പീഡനമെന്ന് ഹൈക്കോടതി: പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി വിധിപറയാന്‍ മാറ്റി

Suni

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നേരിട്ടത് ക്രൂരമായ ആക്രമമെന്ന് ഹൈക്കോടതി. അതിജീവിതയുടെ മൊഴി തന്നെ ഇത് വ്യക്തമാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യേപേക്ഷ പരിഗണിക്കവേ ആണ് ഹൈക്കോടതി ഇത് പറഞ്ഞത്.വളരെ ഗുരുതരമായ വകുപ്പുകളാണ് പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു.

ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രിംകോടതി നിര്‍ദേശപ്രകാരമാണെന്ന് ഹൈക്കോടതി പറഞ്ഞു. ആറ് വര്‍ഷമായി താന്‍ ജയിലില്‍ കഴിയുന്നതെന്ന് പള്‍സര്‍ സുനി ജാമ്യഹര്‍ജിയില്‍ പറയുന്നു. ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ജാമ്യം അവകാശല്ലേയെന്ന് ഹൈക്കോടതി സര്‍ക്കാര്‍ വക്കീലിനോട് ചോദിച്ചു.

ആറ് വര്‍ഷമായി വിചാരണ തീരാതെ ജയിലില്‍ പ്രതി തുടരുമ്പോള്‍ ജാമ്യം എന്നത് അവകാശമല്ലേ എന്നാണ് കോടതി ചോദിച്ചത്. എന്നാല്‍ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്

Share this story