കൊച്ചിയിൽ യുവ ഡോക്ടർക്ക് ക്രൂരമർദനം: യുവനടി അതുല്യ ചന്ദ്ര ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
Nov 5, 2026, 17:35 IST
കൊച്ചി: യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ യുവനടി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.
സംഭവത്തിൽ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചികിത്സക്കെന്ന വ്യാജേന അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയാണ് ഡോക്ടറെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയും മർദിക്കുകയും ചെയ്തത്
കേസില്‍ അതുല്യ ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. ഈ മാസം രണ്ടിനായിരുന്നു ഡോക്ടറെ ആക്രമിച്ചത്. മൂന്ന് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നും പരാതിയുണ്ട്. കടവന്ത്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്.
