നടിയെ ആക്രമിച്ച കേസ്: നീതി കിട്ടിയില്ല, സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. നടിക്ക് പൂർണമായി നീതി കിട്ടിയിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
പോലീസ് വളരെ ശക്തമായ അന്വേഷണം നടത്തി. അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. ശരിയായ അന്വേഷണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. അപ്പീൽ പോകാൻ തന്നെയാണ് തീരുമാനം. വിധിന്യായം വിശദമായ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.
ദിലീപ് അടക്കം നാല് പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. അതേസമയം ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
