നടിയെ ആക്രമിച്ച കേസ്: തുടർച്ചയായി ജാമ്യാപേക്ഷ നൽകിയ പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി

Suni

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി. തുടർച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ. പൾസർ സുനിക്ക് പിന്നിൽ ആരോ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും കോടതി പറഞ്ഞു

പത്ത് തവണ പൾസർ സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും രണ്ട് തവണ സുപ്രീം കോടതിയെ സമീപിച്ചതായും കോടതി നിരീക്ഷിച്ചു. ഓരോ തവണയും പ്രതിക്കായി ഓരോ അഭിഭാഷകനാണ് ഹാജരാകുന്നതെന്നും കോടതി ചൂണ്ടിക്കാടട്ി

ലീഗർ സർവീസ് അതോറിറ്റിക്കാണ് പ്രതി പിഴത്തുക കൈമാറേണ്ടത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന ഏക പ്രതിയും സുനിയാണ്

Share this story