നടിയെ ആക്രമിച്ച കേസ്: അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് തേടി അതിജീവിത ഹൈക്കോടതിയിൽ

high court

കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് തേടി നടിയ ആക്രമിച്ച കേസിലെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തൽ എന്തെന്ന് അറിയിച്ചില്ലെന്നും പകർപ്പ് കൈമാറിയില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്

തന്റെ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണം നടത്താൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനോട് ആവശ്യപ്പെട്ടത്. അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയായ അതിജീവിതയോട് കോടതി നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജി

മെമ്മറി കാർഡിൽ നിയമവിരുദ്ധ പരിശോധന നടത്തിയത് ആരാണെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നേരത്തെ വിചാരണ കോടതിക്ക് കത്ത് നൽകിയിരുന്നു. അന്വേഷണം നീതിപൂർവമായി നടത്തണമെന്നും ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
 

Share this story