നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികൾ ഇന്ന് മുതൽ പുനരാരംഭിച്ചു
Jun 22, 2020, 10:32 IST
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ പുനരാരംഭിച്ചു. ഇന്നും നാളെയുമായി നടിയുടെ ക്രോസ് വിസ്താരം നടക്കും.
നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം നടിയുടെ സഹോദരൻ, നടൻ ലാലിന്റെ ഡ്രൈവർ സുജിത്, നടി രമ്യാ നമ്പീശൻ തുടങ്ങിയവരുടെ ക്രോസ് വിസ്താരം നടക്കും.
നടൻ സിദ്ധിഖ്, നടി ഭാമ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തും. നേരത്തെ കൊവിഡ് പശ്ചാത്തലത്തിൽ കേസിന്റെ വിചാരണ നടപടികൾ മാർച്ച് 24 മുതൽ നിർത്തിവെച്ചിരുന്നു.
കേസിന്റെ വിചാരണ നടപടികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നതായിരുന്നു സുപ്രീം കോടതി നിർദേശം. എന്നാൽ ലോക്ക് ഡൗണിനെ തുടർന്നാണ് ഇത് തടസ്സപ്പെട്ടത്.