ദിലീപിനെതിരായ നടിയുടെ മൊഴിയൊന്നും വിശ്വാസയോഗ്യമല്ല; വിധിന്യായത്തിലെ കൂടുതൽ വിവരം പുറത്ത്

Dileep

നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് വിചാരണ കോടതിയുടെ വിലയിരുത്തൽ. കാവ്യയുമായി ദിലീപിന് ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തി പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ മൊഴി. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു

എന്നാൽ ഇതിന് സാക്ഷികളില്ലെന്നും ഇതേ കുറിച്ച് ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയിൽ പറയുന്നു. 2012ൽ കൊച്ചിയിൽ വെച്ച് യൂറോപ്യൻ യാത്രക്കുള്ള റിഹേഴ്‌സലുണ്ടായിരുന്നു. ഇതിൽ ദിലീപും ആക്രമിക്കപ്പെട്ട നടിയുമായിരുന്നു ലീഡിംഗ് റോളുകൾ ചെയ്തിരുന്നത്. ഈ സമയത്ത് തന്നോടുള്ള വിരോധം മൂലം ദിലീപ് ഒന്നും സംസാരിച്ചില്ലെന്ന് നടിയുടെ മൊഴിയിലുണ്ട്

എന്നാൽ രണ്ട് പേരും സംസാരിച്ചില്ലെന്നത് എങ്ങനെ വിശ്വാസയോഗ്യമാകുമെന്ന് കോടതി ചോദിക്കുന്നു. താൻ വിചാരിക്കുന്നവർ മാത്രമേ മലയാള സിനിമയിൽ നിന്നിട്ടുള്ളുവെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നടി മൊഴി നൽകി. എന്നാൽ ദിലീപിന്റെ മൊഴി എന്തുകൊണ്ട് മറ്റ് താരങ്ങൾ കേട്ടില്ലെന്നും നടിയുടെ അടുപ്പക്കാർ ഉണ്ടായിട്ടും ആരോടും എന്തുകൊണ്ട് പറഞ്ഞില്ലെന്നും കോടതി ചോദിക്കുന്നു.


 

Tags

Share this story