നടി മീര വാസുദേവ് മൂന്നാം തവണയും വിവാഹമോചിതയായി; ഇനി സിംഗിൾ എന്ന് നടി

meera

നടി മീര വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും ഛായാഗ്രഹകനുമായ വിപിൻ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് മീര അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം മെയിലായിരുന്നു ഇവരുടെ വിവാഹം. മീര വാസുദേവ് തന്നെയാണ് വിവാഹമോചന വാർത്ത പുറത്തുവിട്ടത്

2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിൾ ആണെന്ന് പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായതും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മീര വാസുദേവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇത് മൂന്നാം മീര വാസുദേവ് വിവാഹമോചിതയാകുന്നത്. 

വിശാൽ അഗർവാളായിരുന്നു മീരയുടെ ആദ്യ ഭർത്താവ്. 2005ലായിരുന്നു ഇവരുടെ വിവാഹം. അഞ്ച് വർഷത്തിന് ശേഷം 2010ൽ ഇരുവരും വേർപിരിഞ്ഞു. 2012ൽ നടനും മോഡലുമായ ജോൺ കൊക്കനെ വിവാഹം ചെയ്തു. ഇതിൽ അരിഹ എന്നൊരു മകനുണ്ട്. 2016ൽ ഈ ബന്ധം വേർപിരിഞ്ഞു.
 

Tags

Share this story