നടിയുടെ ബലാത്സംഗ പരാതി; മുകേഷ്, ഇടവേള ബാബു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധിയുണ്ടാകും

നടിയുടെ ബലാത്സംഗ പരാതി; മുകേഷ്, ഇടവേള ബാബു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധിയുണ്ടാകും
കൊച്ചിയിലെ നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്നുണ്ടായേക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു നടിയുടെ പരാതി കെട്ടുകഥയെന്നാണ് മുകേഷ് വാദിച്ചത്. 15 വർഷങ്ങൾക്ക് ശേഷം പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ബ്ലാക്ക് മെയിൽ ശ്രമം നടത്തിയെന്നും മുകേഷ് പറയുന്നു. നടിക്കെതിരായ തെളിവുകൾ കോടതിയിൽ ഹാജരാക്കിയെന്നും മുകേഷ് പറഞ്ഞിട്ടുണ്ട് ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ കേസ്. അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്.

Tags

Share this story