നടി റിനി ആൻ ജോർജിനെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ പെൺ പ്രതിരോധം സംഗമം

rini

നടി റിനി ആൻ ജോർജിനെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ പെൺ പ്രതിരോധം സംഗമം. കൊച്ചി പറവൂർ ഏരിയ കമ്മിറ്റിയാണ് സൈബർ ആക്രമണങ്ങൾക്കെതിരെ പരിപാടി സംഘടിപ്പിച്ചത്. പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് സിപിഐഎം നേതാവ് കെ ജെ ഷൈൻ പ്രസംഗത്തിൽ അഭ്യർഥിച്ചു.

സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ പെൺ പ്രതിരോധം എന്ന പേരിലാണ് സിപിഎം പറവൂർ ഏരിയ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പാർട്ടി നടപടിയുണ്ടായത്. 

ഇപ്പോൾ പോലും ഞാൻ ഇവിടെ ഭയത്തോട് കൂടിയാണ് നിൽക്കുന്നതെന്ന് റിനി പറഞ്ഞു. ഇത് വച്ച് അവർ ഇനി എന്തെല്ലാം കഥകൾ പ്രചരിപ്പിക്കുമെന്ന മാനസികമായ ഭയമുണ്ട്. എന്നാൽ പോലും ഇവിടെ വരാൻ തയാറായതിന്റെ കാരണം സ്ത്രീകൾക്ക് വേണ്ടി ഒരക്ഷരം എങ്കിലും സംസാരിക്കേണ്ടതിന്റെ ദൗത്യം എനിക്ക് കൂടി ഉണ്ട് തോന്നിയത് കൊണ്ടാണെന്നും റിനി പറഞ്ഞു
 

Tags

Share this story