നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി ട്വന്റി സ്ഥാനാർഥി; അഞ്ജലി നായർ തൃപ്പുണിത്തുറയിൽ

veena

നടി വീണ നായർ ട്വന്റി ട്വന്റി സ്ഥാനാർഥി. ഏറ്റുമാനൂരിലാണ് വീണ നായർ മത്സരിക്കുന്നത്. കിഴക്കമ്പലത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സാബു ജേക്കബാണ് വീണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. 

പഠന സമയത്ത് എസ്എഫ്‌ഐ ആയിരുന്നുവെന്ന് വീണ നായർ പറഞ്ഞു. അഭിനയത്തിലേക്ക് ഇറങ്ങിയ ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളിൽ ഇടപെട്ടിരുന്നു. പാർട്ടി പിന്തുണ നൽകുമ്പോൾ ഇതുവരെ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്നും വീണ നായർ പറഞ്ഞു

അങ്കമാലിയിൽ റിയാലിറ്റി ഷോ താരം പ്രോമി കുര്യാക്കോസ് ട്വന്റി ട്വന്റി സ്ഥാനാർഥിയാകും. തൃപ്പുണിത്തുറയിൽ നടി അഞ്ജലി നായരാണ് സ്ഥാനാർഥി. തൃപ്പുണിത്തുറയിലെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് അഞ്ജലി നായർ പറഞ്ഞു
 

Tags

Share this story