പരസ്യവിമർശനം: എംകെ രാഘവന് താക്കീതുമായി കെപിസിസി; കെ മുരളീധരന് മുന്നറിയിപ്പും
Sat, 11 Mar 2023

കോൺഗ്രസ് നേതൃത്വത്തിനെതിരെയ പരസ്യ വിമർശനത്തിൽ എം കെ രാഘവൻ എംപിക്ക് താക്കീതും കെ മുരളീധരൻ എംപിക്ക് മുന്നറയിപ്പും നൽകി. കെപിസിസി പ്രസിഡന്റ് സുധാകരന്റേതാണ് നടപടി. പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകൾ പാടില്ല. പറയാൻ നിരവധി പാർട്ടി വേദികളുണ്ടായിട്ടും രാഘവൻ പറഞ്ഞില്ല. താക്കീത് ചെയ്തുള്ള കത്ത് രാഘവന് കെപിസിസി പ്രസിഡന്റ് അയച്ചു
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശീലമാണ് പാർട്ടിയിലെന്ന് എം കെ രാഘവൻ പറഞ്ഞിരുന്നു. മിണ്ടാതിരിക്കുന്നവർക്ക് മാത്രമേ പാർട്ടിയിൽ സ്ഥാനമുള്ളുവെന്നും രാഘവൻ തുറന്നടിച്ചിരുന്നു. ഈ പരാമർശത്തെ കെ മുരളീധരൻ പിന്തുണക്കുകയും ചെയ്തു. ഇതിലാണ് മുന്നറിയിപ്പ്.