ശബരിമല തീർഥാടകർക്ക് മതിയായ സൗകര്യം ഉറപ്പാക്കണം; കേരളത്തിന് കത്തയച്ച് തമിഴ്‌നാട്

Sabarimala

ശബരിമലയിലെ തിരക്ക് സൂചിപ്പിച്ച് കേരളത്തിന് വീണ്ടും തമിഴ്‌നാടിന്റെ കത്ത്. തീർഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി കേരളാ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കമെന്ന് കഴിഞ്ഞ മാസവും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു

അതേസമയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ശബരിമലയിലെ തിരക്കിൽ നേരിയ കുറവുണ്ട്. മകരവിളക്കിന് വെർച്വൽ ക്യൂ പരിമിതപ്പെടുത്തിയെങ്കിലും ശബരിമലയിൽ എത്തുന്ന ആരെയും തടയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. സ്‌പോട്ട് ബുക്കിംഗ് നിർത്തലാക്കിയതും തിരക്ക് കുറയാൻ കാരണമായിട്ടുണ്ട്.
 

Share this story