അടിമാലി മറിയക്കുട്ടിക്ക് കോൺഗ്രസ് നേതാവിന്റെ റേഷൻ കടയിൽ വിലക്ക് എന്ന് പരാതി

mariyakkutty

പെൻഷൻ കാശ് വൈകിയെന്ന് ആരോപിച്ച് പിച്ച ചട്ടി സമരം നടത്തിയ അടിമാലിയിലെ മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്ക് എന്ന് പരാതി. അടിമാലിയിലെ എ ആർ ഡി 117 എന്ന റേഷൻ കടയിലാണ് വിലക്ക് നേരിട്ടതെന്ന് ഇവർ പറയുന്നു. സാധനങ്ങൾ വാങ്ങാൻ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയിൽ പോകാൻ ജീവനക്കാർ പറഞ്ഞുവെന്നും മറിയക്കുട്ടി ആരോപിച്ചു.

കോൺഗ്രസ് നേതാവിന്റെ കടയിൽ നിന്നാണ് വിലക്കുണ്ടായതെന്ന് മറിയക്കുട്ടി പറഞ്ഞു. സംഭവത്തിൽ ജില്ലാ കലക്ടർക്കും സപ്ലൈ ഓഫീസർക്കും ഇവർ പരാതി നൽകി. എന്നാൽ ആരോപണം റേഷൻ കട ജീവനക്കാർ നിഷേധിച്ചു

ബിജെപിക്കാരുടെ കടയിൽ പോകാൻ പറഞ്ഞിട്ടില്ല. മറിയക്കുട്ടി എത്തിയപ്പോൾ നെറ്റ് വർക്കിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തിരികെ പോകുകയാണ് ചെയ്തത്. രാഷ്ട്രീയം കലർത്തിയുള്ള സംഭാഷണം ഉണ്ടായിട്ടില്ലെന്നും റേഷൻ കട ഉടമ പറഞ്ഞു. 

സർക്കാരിനെതിരെ സമരം ചെയ്തതിന് പിന്നാലെ കെപിസിസി ഇവർക്ക് വീട് വെച്ചു കൊടുത്തിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് ഇവർ ബിജെപിയിൽ മെമ്പർഷിപ്പ് എടുക്കുകയായിരുന്നു. 

Tags

Share this story