ആദിത്യന്റെ കൊലപാതകം: 4 പേർ പിടിയിൽ

Case

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കാറിലെത്തിയ സംഘം യുവാവിനെ മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിൻ, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 23 വയസുകാരനായ ആദിത്യനാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് നാല് പേർ പിടിയിലായത്.

മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റായ ആദിത്യൻ പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Share this story