ആദിത്യശ്രീയുടെ മരണം: പൊട്ടിത്തെറിച്ചത് റെഡ്മി 5 പ്രോ; ഫോൺ ചാർജിനിട്ടിരുന്നില്ല

adhithya

തൃശ്ശൂർ തിരുവില്വാമലയിൽ എട്ട് വയസ്സുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ പൊട്ടിത്തെറിച്ച്. അപകടം നടക്കുമ്പോൾ ഫോൺ ചാർജിന് ഇട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിൽ ആയതിനാൽ അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനക്ക് അയച്ചു

അപകടസമയത്ത് മകളും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് മരിച്ച ആദിത്യശ്രീയുടെ അച്ഛൻ അശോക് കുമാർ പറഞ്ഞു. അപകടസമയത്ത് പുതപ്പിനടിയിൽ കിടന്ന് കുട്ടി ഗെയിം കളിക്കുകയായിരുന്നുവെന്നാണ് മുത്തശ്ശി പോലീസിനോട് പറഞ്ഞത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
 

Share this story