ആദിത്യശ്രീയുടെ മരണം: ബാറ്ററിയിലെ ജെൽ ചൂടായി വാതക രൂപത്തിൽ വെടിയുണ്ട കണക്കെ പുറത്തേക്ക് ചീറ്റി

adhithya

തൃശ്ശൂർ തിരുവില്വാമലയിൽ എട്ട് വയസ്സുകാരിയുടെ മരണത്തിന് ഇടയാക്കിയ ഫോൺ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനക്ക് അയക്കും. അപകടത്തിന് കാരണം ബാറ്ററിക്കുള്ളിലെ ജെൽ ഗ്യാസ് രൂപത്തിലായി പുറത്തേക്ക് ചീറ്റിയതാണെന്ന് വിദഗ്ധർ പറയുന്നു. ഫോണിന്റെ ഡിസ്‌പ്ലേയിലെ സുഷിരം വഴിയാണ് വാതകം വെടിയുണ്ട കണക്കെ പുറത്തേക്ക് ചീറ്റിയത്

മൂന്നര വർഷം മുമ്പാണ് പാലക്കാട് നിന്ന് ഫോൺ വാങ്ങിയത്. ഫോൺ തകരാറിലായതോടെ ഒന്നര വർഷം മുമ്പ് ഇതേ കടയിൽ നിന്ന് ബാറ്ററി മാറ്റി വാങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീയാണ് മരിച്ചത്. കുട്ടി മൊബൈലിൽ വീഡിയോ കണ്ടു കൊണ്ടിരിക്കെയാണ് ഫോൺ പൊട്ടിത്തെറിച്ചത്.
 

Share this story