മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥികൾക്ക് മർദനം; ഹോസ്റ്റൽ ജീവനക്കാരനെതിരെ കേസ്

Police

ഇടുക്കി മൂന്നാറിലെ എംആർഎസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ കേസെടുത്തു. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെയാണ് കേസ്. പോലീസ് ഇന്ന് വിദ്യാർഥികളുടെ മൊഴിയെടുക്കും

നേരത്തെയും ഹോസ്റ്റൽ ജീവനക്കാർക്കെതിരെ സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന ഹോസ്റ്റലാണിത്. 

സത്താർ മർദിച്ചെന്ന് കാണിച്ച് വിദ്യാർഥികൾ കഴിഞ്ഞ ദിവസം അധ്യാപകരോട് പരാതി പറഞ്ഞിരുന്നു. അധ്യാപകരാണ് വിവരം പോലീസിൽ അറിയിച്ചത്.
 

Share this story