തൃശ്ശൂർ കാരിക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതിക്ക് പരുക്ക്

elephant

 തൃശൂർ കാരിക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതിക്ക് പരുക്ക്. വെള്ളിക്കുളങ്ങര കാരിക്കടവ് ആദിവാസി കോളനിയിലെ ആശവർക്കർ ബീനക്കാണ് (32)കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. മറ്റത്തൂർ ആരോഗ്യ കേന്ദ്രത്തിലേക്ക് ജോലിക്കായി ഭർത്താവ് രതീഷിനൊപ്പം ബൈക്കിൽ വരുമ്പോൾ ഹാരിസൺ എസ്റ്റേറ്റിലെ കാരിക്കടവ് പാൽപ്പുരക്ക് സമീപത്തുവെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പികൈ കൊണ്ടുള്ള അടിയേറ്റാണ് ബീനക്ക് പരിക്കേറ്റത്.

പരിക്ക് സാരമുള്ളതല്ല. ബീനയെ ആദ്യം വെള്ളിക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചാലക്കുടിയിലെ ഗവ. താലൂക്ക് ആശുപത്രിലും പ്രവേശിപ്പിച്ചു.

Share this story