ഭാര്യയുടെ പ്രസവത്തിന് മെഡിക്കൽ കോളജിലെത്തിയ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ
Sat, 11 Feb 2023

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ മരത്തിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൽപ്പറ്റ പാറവയിൽ കോളനിയിലെ വിശ്വനാഥനാണ്(46) മരിച്ചത്. ഭാര്യ ബിന്ദുവിനെ പ്രസവത്തിന് പ്രവേശിപ്പിച്ചപ്പോൾ കൂട്ടിരിപ്പിന് എത്തിയതായിരുന്നു. ആശുപത്രി ജീവനക്കാർ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മർദിച്ചെന്നും തുടർന്ന് വിശ്വനാഥനെ കാണാതായതാണെന്നും ഭാര്യാമാതാവ് ലീല ആരോപിച്ചു
ആശുപത്രിയിൽ നിന്ന് വിശ്വനാഥൻ പണവും മൊബൈൽ ഫോണും മോഷ്ടിച്ചെന്നാണ് സുരക്ഷാ ജീവനക്കാർ ആരോപിച്ചത്. തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും ഇവർ വിശ്വനാഥനെ ചോദ്യം ചെയ്തു. ഇതിൽ വിശ്വനാഥന് കടുത്ത പ്രയാസമുണ്ടായിരുന്നുവെന്നും ലീല പറഞ്ഞു.