അടിയന്തര പ്രമേയ ചർച്ച: ധനപ്രതിസന്ധി രൂക്ഷമാകാൻ കാരണം ഇടത് സർക്കാർ എന്ന് റോജി എം ജോൺ

സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചക്ക് തുടക്കം. റോജി എം ജോൺ എംഎൽഎ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ധനസ്ഥിതി മോശമാകാൻ കാരണം ഇടത് സർക്കാരാണെന്നും റോജി വിമർശിച്ചു. പ്രതിസന്ധിക്ക് കാരണം ധൂർത്തും നികുതി പിരിവ് കാര്യക്ഷമവുമല്ലാത്തതാണ്. ഇന്ധന സെസ് പിൻവലിക്കണമെന്നും റോജി ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും റോജി പറഞ്ഞു

ജി എസ് ടി ഇനത്തിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം പരിഹരിക്കാൻ ഇടപെട്ടില്ല. സർക്കാർ ഇപ്പോൾ ധനപ്രതിസന്ധികൾ പറയുകയാണെന്നും എംഎൽഎ പറഞ്ഞു. ദുരഭിമാനം വെടിഞ്ഞ് ഇന്ധന സെസ് കുറയ്ക്കണം. ക്ഷേമപെൻഷൻ കൊടുക്കാത്തവരാണ് ഇടത് ബദൽ പറയുന്നതെന്നും എംഎൽഎ പറഞ്ഞു. 

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സഭ നിർത്തിവെച്ച് അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചത്. രണ്ട് മണിക്കൂറാണ് ചർച്ചക്കായി അനുവദിച്ചിരിക്കുന്നത്. എന്നാൽ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത്. നോട്ടീസിൽ കേന്ദ്രത്തെ വിമർശിച്ചതിനും നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story