സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ
Thu, 2 Mar 2023

സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയന്റ് ഡയറക്ടർ സ്ഥാനത്ത് നിന്നും സിസ തോമസിനെ മാറ്റി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സിസ സമർപ്പിച്ച ഹർജിയിലാണ് ട്രൈബ്യൂണൽ ഉത്തരവ്
സിസ തോമസ് മാർച്ച് 31ന് വിരമിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് തന്നെ അനുയോജ്യമായ തസ്തികയിൽ നിയമിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. സിസയുടെ നിയമനം പിന്നീട് തീരുമാനിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. തിരുവനന്തപുരത്തിന് പുറത്ത് നിയമിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സിസ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചത്.