അടൂർ പൊലീസ് സ്‌റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: അടൂർ പൊലീസ് സ്‌റ്റേഷൻ അതിക്രമത്തിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു. അറസ്‌റ്റ് ഉടൻ എന്ന് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അതിക്രമിച്ചു കയറൽ എന്ന വകുപ്പുകൂടി ചേർത്തു. ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ നേരത്തെ പ്രതിചേർത്തിരുന്നു.

സംഭവത്തിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് അന്വേഷണ റിപ്പോട്ട്ഡിജിപിക്ക് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്ത് കേസെടുത്തിരിക്കുന്നത്. അടൂർ സംഭവത്തിൽ വിട്ടുവീഴ്ച്ചയില്ലാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേസിൽ അറസ്‌റ്റിയായ യൂത്ത് കോൺഗ്രസ് നേതാവ് ജയകൃഷ്ണൻ പള്ളിക്കലിന് ജാമ്യം ലഭിച്ചിരുന്നു. അടൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജയകൃഷ്ണൻ പള്ളിക്കലിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

ജൂലൈ 11 ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്‌റ്റേഷനിൽ കൊണ്ടുവന്നപ്പോഴായിരുന്നു ആക്രമണം. ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലുള്ള 20 അംഗ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Tags

Share this story