സിപിഎം വിട്ട് ആർ എസ് പിയിൽ ചേർന്ന അഡ്വ. ബിഎൻ ഹസ്‌കർ ഇരവിപുരത്ത് യുഡിഎഫ് സ്ഥാനാർഥിയായേക്കും

haskar

സിപിഎം വിട്ട് ആർ എസ് പിയിൽ ചേർന്ന അഡ്വ. ബിഎൻ ഹസ്‌കറിനെ ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാർഥിയാക്കാൻ ആലോചന. സമുദായിക ഘടകങ്ങൾ അടക്കം ഹസ്‌കറിന് അനുകൂലമെന്നാണ് ആർ എസ് പി നേതാക്കളുടെ വിലയിരുത്തൽ. മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി കൂടിയാകും ഹസ്‌കർ

കൊല്ലത്ത് ആർ എസ് പി മത്സരിക്കുന്ന മൂന്നാമത്തെ സീറ്റാണ് ഇരവിപുരം. നേരത്തെ എൻ കെ പ്രേമചന്ദ്രന്റെ മകൻ കാർത്തിക്കിന്റെ പേരും ഇരവിപുരത്ത് ഉയർന്ന് കേട്ടിരുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനമാകും

ഇന്നലെയാണ് ഹസ്‌കർ സിപിഎം വിട്ട് ആർഎസ്പിയിൽ ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെ തുടർന്ന് ഹസ്‌കറിനെ സിപിഎം താക്കീത് ചെയ്തിരുന്നു. പിന്നാലെയാണ് ഇയാൾ സിപിഎം വിട്ടത്.
 

Tags

Share this story