അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി; തീരുമാനം ഉന്നതാധികാര സമിതിയിൽ

haris

മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥിയായി അഡ്വ. ഹാരിസ് ബീരാനെ തീരുമാനിച്ചു. ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഹാരിസ് ബീരാൻ ഇന്ന് തന്നെ നോമിനേഷൻ നൽകു.ം എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ തീരുമാനിച്ചതെന്ന് ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങൾ പറഞ്ഞു


എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാൻ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതൽ ഡൽഹി കെഎംസിസി യുടെ പ്രസിഡന്റ്, ലോയേഴ്സ് ഫോറം ദേശീയ കൺവീൻ. മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം. പൗരത്വ നിയമഭേദഗതി ഉൾപ്പടെയുള്ള പാർട്ടിയുടെ മുഴുവൻ കേസുകളും ഡൽഹി കേന്ദ്രീകരിച്ചു സുപ്രീം കോടതിയിൽ ഏകോപിപ്പിക്കുന്നതും ഹാരിസ് ബീരാനാണ്. 

Share this story