അഡ്വ. സൈബി ജോസ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

saiby

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഡ്വ. സൈബി ജോസ് രാജിവച്ചു.രാജി കത്ത് അസോസിയേഷൻ സെക്രട്ടറിക്ക് കൈമാറി. ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയതിന് അന്വേഷണം നേരിടുന്നതിനിടെയാണ് രാജി. എന്നാൽ അസോസിയേഷൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് സൈബി ആരോപിച്ചു.


ഇതിനിടെ അഡ്വ. സൈബി ജോസിനെതിരായ കേസിൽ പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ കേസിൽ പണം നൽകിയ സിനിമാ നിർമാതാവിനെ ചോദ്യം ചെയ്തു. കേസിലെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്.

Share this story