ആലപ്പുഴയ്ക്ക് പിന്നാലെ പത്തനംതിട്ടയിലും പക്ഷിപ്പനി: സ്ഥിരീകരിച്ചത് സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍

Pakshi

പത്തനംതിട്ട: ആലപ്പുഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് നല്‍കിയത്.

നിരണത്തെ താറാവ് വളർത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞയാഴ്‌ച നിരവധി താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിനെത്തുടർന്നാണ് സാമ്പിളുകള്‍ പരിശോധിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള -തമിഴ്നാട് അതിർത്തികളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Share this story