ബിജെപിക്ക് പിന്നാലെ തൃശ്ശൂരിൽ മഹാസംഗമവുമായി കോൺഗ്രസ്; ഫെബ്രുവരി 4ന് ഖാർഗെ ഉദ്ഘാടനം ചെയ്യും

തൃശ്ശൂരിൽ മഹാ സംഗമം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ബിജെപിക്ക് പിന്നാലെ തൃശ്ശൂരിൽ ലോക്‌സഭാ പ്രചാരണത്തിന് മഹാസംഗമത്തിലൂടെ തുടക്കമിടാനാണ് കോൺഗ്രസിന്റെ നീക്കം. ഫെബ്രുവരി 4ന് നടക്കുന്ന മഹാസംഗമം എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ ഉദ്ഘാടനം ചെയ്യും. ബൂത്തുതല ഭാരവാഹികളായ 75,000 പേരെ പങ്കെടുപ്പിക്കാനാണ് നീക്കം

ജനുവരി 3ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് ബിജെപി വനിതാ സംഗമം എന്ന പേരിൽ തൃശ്ശൂരിൽ വൻ പ്രചാരണ പരിപാടി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെയും നീക്കം. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ വെച്ചാകും സംഗമം. 

25,000ത്തിലധികം വരുന്ന ബൂത്ത് പ്രസിഡന്റുമാർ, ഡിഎൽഒമാർ തുടങ്ങി 75000 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കും. മണ്ഡലം മുതൽ എഐസിസി തലം വരെയുള്ള കേരളത്തിലെ മുഴുവൻ നേതാക്കളും മഹാസംഗമത്തിൽ പങ്കെടുക്കും.
 

Share this story