വിവാദത്തിന് പിന്നാലെ പരാതിയും: ഇന്നസെന്റിന്റെ ചിത്രം വെച്ചുള്ള സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് അഴിച്ചുമാറ്റി

flex

നടനും മുൻ ഇടത് എംപിയുമായ ഇന്നസെന്റിന്റെ ചിത്രം വെച്ചുള്ള എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് അഴിച്ചുമാറ്റി. വിവാദമായതിന് പിന്നാലെ ഇടതുമുന്നണി പരാതി നൽകിയതോടെയാണ് എൻഡിഎ നേതാക്കൾ നേരിട്ടിറങ്ങി ഫ്‌ളക്‌സ് അഴിച്ചുമാറ്റിയത്. 

സുരേഷ് ഗോപിയുടെ പ്രചാരണത്തിന് ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ ഇന്നസെന്റിന്റെ കുടുംബവും രംഗത്തുവന്നിരുന്നു. ഇന്നസെന്റിന്റെ ചിത്രം സുരേഷ് ഗോപി പ്രചാരണ ബോർഡുകളിൽ വെച്ചതിനെതിരെ എൽഡിഎഫ് ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു

മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുംബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ഫ്‌ളക്‌സിൽ ഉൾപ്പെടുത്തിയത്. ഇന്നസെന്റിന്റെ കുടുംബം ഇതിനെതിരെ പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു.
 

Share this story