ജവാന് ശേഷം സർക്കാർ നേരിട്ട് വിപണിയിൽ എത്തിക്കുന്ന മദ്യത്തിന് പേരായി

liqour

ജവാന് ശേഷം സർക്കാർ നേരിട്ട് വിപണിയിൽ ഇറക്കുന്ന മദ്യത്തിന് പേരായി. മലബാർ മിസ്റ്ററി എന്നാണ് നിലവിൽ അംഗീകരിച്ചിരിക്കുന്ന പേര്. പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. അന്നേ ദിവസം ബ്രാൻഡിന്റെ പേരും പ്രഖ്യാപിക്കും

പുതിയ ബ്രാൻഡിന്റെ പേര് നിർദേശിക്കാൻ ബെവ്‌കോ അവസരം നൽകിയിരുന്നു. നാൽപതിനായിരത്തോളം പേരുകൾ ജനങ്ങളിൽ നിന്ന് നിർദേശം ലഭിച്ചു. എന്നാൽ ജനങ്ങൾ നിർദേശിച്ച പേര് സാങ്കേതിക തടസങ്ങൾ കാരണം നൽകാനായില്ല. ഇതോടെയാണ് ബെവ്‌കോ തന്നെ പേര് നിശ്ചയിച്ചത്

3 ലൈൻ സ്വയം നിയന്ത്രിത ബോട്ടിലിംഗ് പ്ലാന്റ് സജ്ജമാകുന്നതോടെ ദിവസം 13,500 കെയ്‌സ് വീതം(1,08,000) മദ്യം വിപണിയിൽ ഇറക്കാൻ സാധിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. അര ലിറ്ററിന്റെ ബോട്ടിലാണ് വിപണിയിൽ എത്തിക്കുക. ജവാൻ ബ്രാൻഡുമായി അധികം വ്യത്യാസമില്ലാത്ത വിലയാകും പുതിയ മദ്യത്തിനും.
 

Tags

Share this story