ആതിരയെ കൊലപ്പെടുത്തിയ ശേഷം അഖിൽ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കവർന്നു

athira

അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കൊല്ലപ്പെട്ട കാലടി സ്വദേശിനി ആതിരയുടെ മൃതദേഹത്തിൽ നിന്നും പ്രതി അഖിൽ മാല മോഷ്ടിച്ചതായും റിപ്പോർട്ട്. ആതിരയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാലയാണ് അഖിൽ കവർന്നത്. ഇത് അങ്കമാലിയിൽ പണയം വെച്ചതായും അഖിൽ മൊഴി നൽകി

ആതിരയിൽ നിന്ന് അഖിൽ 12 പവൻ സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ആതിരയിൽ നിന്ന് ആഭരണങ്ങൾ വാങ്ങിയ പോലെ പ്രതി അഖിൽ മറ്റേതെങ്കിലും സ്ത്രീകളിൽ നിന്നും സ്വർണമോ പണമോ വാങ്ങിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്. 

അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ അഖിലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും.
 

Share this story