13കാരിയെ പീഡിപ്പിച്ച ശേഷം തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം; പ്രതിയെ സാഹസികമായി പിടികൂടി കൊയിലാണ്ടി പോലീസ്

balaji

കോഴിക്കോട് കൊയിലാണ്ടിയിൽ 13കാരിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിലെത്തി പിടികൂടി കൊയിലാണ്ടി പോലീസ്. തഞ്ചാവൂർ പട്ടിത്തോപ്പ് സ്വജേശി ബാലാജിയെയാണ് പിടികൂടിയത്. കുറുവാ മോഷണ സംഘം താമസിക്കുന്ന തഞ്ചാവൂർ അയ്യാപ്പേട്ട് ലിംഗകടിമേട് കോളനിക്ക് സമീപത്തുള്ള തിരുട്ടുഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്

രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കൊയിലാണ്ടിയിൽ ബന്ധുവീട്ടിൽ താമസിക്കുന്നതിനിടെയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാൾ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. രണ്ട് മാസത്തോളമായി തിരുട്ടുഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു

ഇവിടെയെത്തിയ കൊയിലാണ്ടി പോലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട്ടിൽ മോഷണം, വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുറുവാ സംഘത്തിൽപ്പെട്ട മുരുകേശന്റെ മകനാണ് ബാലാജി
 

Tags

Share this story