ഇടുക്കിയിൽ ഭാര്യയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

murder

ഇടുക്കി കുഞ്ചിത്തണ്ണിയിലെ പൊട്ടൻകാട് ഭർത്താവ് ഭാര്യയെ കത്തി കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. പൊട്ടൻകാട് സ്വദേശിനി ഷിജിക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അക്ഷയകേന്ദ്രത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ റോഡരികിലെ കലുങ്കിനടിയിൽ ഒളിച്ചിരുന്ന ജോഷി കത്തി കൊണ്ട് കുത്തുകയായിരുന്നു

ഷിജിയുടെ വയറിനും നെഞ്ചിനുമാണ് കുത്തേറ്റത്. ബഹളം കേട്ടെത്തിയ നാട്ടുകാർ ഷിജിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബകലഹമാണ് കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ജോഷി പോയി വിഷം കഴിക്കുകയായിരുന്നു. ജോഷിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story