കൈയിലെ സര്‍ജറിക്ക് ശേഷം കൈയിലിട്ടത് കാലിന് ഇടേണ്ട വലിയ സ്റ്റീല്‍ കമ്പി: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പിഴവ്

Kozhicode Medical Collage

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കൈയിലെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കോതിപ്പാലം സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കൈയിലെ എല്ലു പൊട്ടിയതിന് കാലിന് ഇടേണ്ട വലിയ കമ്പിയാണ് ശസ്ത്രക്രിയ നടത്തി കൈയില്‍ ഇട്ടത്.

പിഴവ് മനസിലാക്കിയതിന് പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെന്ന് കുടുംബം മാധ്യമങ്ങളോട് വെളിപ്പെടുത്തി. വാഹനപകടത്തില്‍ പരുക്കേറ്റ അജിത്തിനെ ഇന്നലെ 12 മണിക്കാണ് ഓപ്പറേഷന്‍ നടത്തിയത്. തുടര്‍ന്ന് എക്സ് റേ പരിശോധിച്ചതിന് പിന്നാലെ രാത്രി 10 മണിക്ക് അജിത്തിനോട് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നും പിഴവ് സംഭവിച്ചെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടതായി കുടുംബം പറഞ്ഞു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ അജിത്തിന്റെ കുടുംബം പരാതി നല്‍കി.

Share this story