ഏനാദിമംഗലത്ത് കൊല്ലപ്പെട്ട സുജായുടെ സംസ്‌കാരത്തിന് പിന്നാലെ മക്കൾ രണ്ട് പേരും കസ്റ്റഡിയിൽ

Police

പത്തനംതിട്ട ഏനാദിമംഗലത്ത് കൊല്ലപ്പെട്ട സുജാതയുടെ മക്കൾ പോലീസ് കസ്റ്റഡിയിൽ. സുജാതയുടെ സംസ്‌കാരത്തിന് പിന്നാലെയാണ് മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച മണ്ണെടുപ്പുമായി ബന്ധപ്പെട്ട് മുളയങ്കോട് ഉണ്ടായ അക്രമത്തിലെ പ്രതികളാണ് ഇരുവരും. ഇതിന് പിന്നാലെയാണ് ഇവരുടെ എതിർ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി സുജാതയെ തലയ്ക്കടിച്ചു കൊന്നത്

മുളയങ്കോട് സ്വദേശി സന്ധ്യയും അയൽവാസി ശരണും തമ്മിൽ സന്ധ്യയുടെ വസ്തുവിലെ മണ്ണ് നീക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. മണ്ണ് എടുക്കാൻ ചുമതലപ്പെടുത്തിയവർക്ക് വേണ്ടിയാണ് സുജാതയുടെ മക്കളായ സൂര്യലാലും ചന്ദ്രലാലും ഇടപെട്ടത്. എതിർ ഭാഗത്തുണ്ടായിരുന്നവരെ ഇവർ ആക്രമിക്കുകയും കുട്ടികളെ വരെ പട്ടിയെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു

ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അനീഷിന്റെ നേതൃത്വത്തിൽ മുളയങ്കോടുള്ള സംഘം സുജാതയുടെ വീട് ആക്രമിച്ചത്. അപ്പോൾ സൂര്യലാലും ചന്ദ്രലാലും സ്ഥലത്തില്ലായിരുന്നു. വീട് തല്ലിത്തകർക്കുന്നതിനിടെയാണ് സുജാതയുടെ തലയ്ക്ക് അടിയേറ്റത്.
 

Share this story