വിവാഹത്തിൽ നിന്നും പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു; യുവാവ് പിടിയിൽ

akhil

പ്രതിശ്രുത വരൻ പിൻമാറിയതിനെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് പിടിയിൽ. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവിൽ നിന്നും കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25നാണ് യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്

അഖിലും കടയ്ക്കൽ സ്വദേശിയായ യുവതിയും തമ്മിൽ രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജാതി പ്രശ്‌നത്തിന്റെ പേരിൽ അഖിലിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തു. എന്നാൽ കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രി യുവതിയെ അഖിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. എന്നാൽ പോലീസ് ഇരുവരെയും കണ്ടെത്തി

മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ടുപോയതെന്നും അഖിൽ മൊഴി നൽകി. ഇതോടെ വീട്ടുകാർ ഫെബ്രുവരി 24ന് വിവാഹമുറപ്പിച്ചു. കല്യാണ ദിവസം പെൺകുട്ടി എത്തിയെങ്കിലും യുവാവ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. തുടർന്നാണ് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
 

Share this story