ആലപ്പുഴയിൽ പത്രവിതരണത്തിനിടെ ഏജന്റ് വാഹനമിടിച്ച് മരിച്ചു
May 26, 2023, 10:55 IST

ആലപ്പുഴ കരുവാറ്റയിൽ പത്രവിതരണത്തിനിടെ ഏജന്റ് വാഹനമിടിച്ച് മരിച്ചു. മനോരമ കടവൻകുളങ്ങര ഏജന്റായ എം എച്ച് രാജു(60) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കരുവാറ്റ ഹൈസ്‌കൂൾ ജംഗ്ഷനിൽ വെച്ചാണ് രാജുവിനെ വാഹനം ഇടിച്ചത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോകുകയായിരുന്നു.