ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; തട്ടിപ്പ് പുറത്തായത് ബാങ്കിലെത്തിയപ്പോൾ
Thu, 9 Mar 2023

ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. എടത്വ കൃഷി ഓഫീസർ എം ജിഷ മോളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ജിഷയെ ചോദ്യം ചെയ്യുകയാണ്
കള്ളനോട്ടുകളുടെ ഉറവിടം ഇവർ വ്യക്തമാക്കിയിട്ടില്ല. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ ഏഴ് കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. ഇയാൾക്ക് ഇത് കള്ളനോട്ടാണെന്ന് അറിയില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു