കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ ജിഷയെ സസ്‌പെൻഡ് ചെയ്തു

jisha

കള്ളനോട്ട് കേസിൽ അറസ്റ്റിലായ ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസർ എം ജിഷ മോളെ സസ്‌പെൻഡ് ചെയ്തു. ജിഷ മോളുമായി ബന്ധമുള്ള ഒരു വ്യാപാരി ഫെഡറൽ ബാങ്കിന്റെ ശാഖയിൽ 500 രുപയുടെ ഏഴ് കള്ളനോട്ടുകൾ കൊണ്ടുവന്നതാണ് സംഭവങ്ങൾക്ക് തുടക്കം. 

അന്വേഷണത്തിൽ ജിഷ മോളുടെ വീട്ടിലെ ജോലിക്കാരൻ നൽകിയതാണ് നോട്ടുകളെന്ന് കണ്ടെത്തി. പിന്നാലെയാണ് ജിഷ മോളുടെ വീട്ടിൽ റെയ്ഡ് നടത്തിയതും അറസ്റ്റ് ചെയ്തതും. കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
 

Share this story