എഐ ക്യാമറ ആരോപണം അടിസ്ഥാനരഹിതം; അൽഹിന്ദിന് അപ്പോൾ തന്നെ മറുപടി നൽകിയിട്ടുണ്ട്: മന്ത്രി

P Rajeev

എഐ ക്യാമറ ഇടപാടിനെ കുറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി പി രാജീവ്. വ്യവസായ വകുപ്പിന് കിട്ടിയ പരാതിയിൽ അപ്പോൾ തന്നെ അൽ ഹിന്ദിന് മറുപടി നൽകിയിട്ടുണ്ട്. പ്രധാന കരാറുകാരിൽ നിന്ന് കിട്ടേണ്ട പണം തിരിച്ച് തരണം എന്നാണ് അൽ ഹിന്ദ് ആവശ്യപ്പെട്ടിരുന്നത്. കെൽട്രോണിൽ നിന്ന് കിട്ടിയ വിശദീകരണം അനുസരിച്ച് സെക്യൂരിറ്റി തുക എഎംസി കഴിഞ്ഞേ തിരിച്ച് നൽകേണ്ടതുള്ളു. 2021 ഡിസംബർ രണ്ടിന് തന്നെ അവർക്ക് മറുപടി നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

പരാതിക്കാരനിൽ നിന്ന് പിന്നീട് ഒരു പരാതിയും കിട്ടിയിട്ടില്ല. എല്ലാ രേഖകളുമുണ്ട്. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. അതിൽ പലവിധ കാര്യങ്ങളിൽ അന്വേഷണമുണ്ട്. ക്യാമറ സംവിധാനങ്ങൾ ആർക്കും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
 

Share this story