എഐ ക്യാമറ കുടുക്കി: ഭാര്യയുടെ സ്കൂട്ടറിൽ യുവാവിന്‍റെ പിന്നിൽ മറ്റൊരു സ്ത്രീ

Al camara

തിരുവനന്തപുരം: തലസ്ഥാനത്ത് എഐ ക്യാമറ പകർത്തിയ ചിത്രം ഒടുവിൽ അവസാനിച്ചത് കുടുംബകലഹത്തിൽ. ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് ഒരു സ്ത്രീയുമായി പോകുന്നത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറയിൽ പതിഞ്ഞതാണ് പൊല്ലാപ്പായത്.

പിന്നിൽ ഇരുന്ന സ്ത്രീ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാൽ വാഹനത്തിന്‍റെ ആർസി ഓണറായ ഭാര്യയുടെ ഫോണിലേക്ക് ചിത്രമടക്കം സന്ദശമെത്തി.

ഇത് ചോദ്യം ചെയ്തതോടെ കുടുംബ കലഹമുണ്ടായി. വഴിയാത്രക്കാരിയാണെന്നും ലിഫ്റ്റ് നൽകിയതാണെന്നും യുവാവ് പറഞ്ഞെങ്കിലും പ്രശ്നം തീർന്നില്ല. ഒടുവിൽ തന്നെയും മൂന്നു വയസുള്ള കുഞ്ഞിനെയും മർദിച്ചു എന്നുകാണിച്ച് ഭാര്യ പൊലീസിൽ പരാതിയും നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി സ്വദേശിയായ ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കി. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Share this story