എഐ ക്യാമറ വിവാദം: പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മൗനം തുടർന്ന് സർക്കാരും മുഖ്യമന്ത്രിയും

ai

എഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശക്തമാകുമ്പോഴും പ്രതികരിക്കാതെ മുഖ്യമന്ത്രിയും സർക്കാരും. നിയമപരമായി നിലനിൽപ്പില്ലാത്ത ആരോപണം ഏറ്റുപിടിക്കേണ്ടെന്ന നിലപാടിലാണ് സിപിഎമ്മും സർക്കാരും. കരാറിലെ സുതാര്യമില്ലായ്മയും ഇടപാടിലെ ക്രമവിരുദ്ധതയും പുറത്തുവന്ന രേഖകളുടെ ബലത്തിൽ പൊതുജനത്തിന് ബോധ്യപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ


രമേശ് ചെന്നിത്തലയും സതീശനും ഉന്നയിച്ച ആരോപണങ്ങൾ സമരത്തിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. കെൽട്രോണിനെ മുൻനിർത്തിയുള്ള ആരോപണങ്ങളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണ്. ഉപകരാർ എടുത്ത പ്രസാഡിയോ കമ്പനി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ ബിനാമി സ്ഥാപനമാണെന്ന ആരോപണമാണ് പ്രതിപക്ഷം ശക്തമാക്കുന്നത്

എന്നാൽ നിയമപരമായി നിലനിൽക്കുന്ന ആരോപണമൊന്നും പ്രതിപക്ഷത്തിന് ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് വികസന വിരുദ്ധ നടപടികളാണെന്നും എൽഡിഎഫ് ചൂണ്ടിക്കാണിക്കുന്നു.
 

Share this story