എഐ ക്യാമറ വിവാദം: രേഖകൾ പുറത്തുവിട്ട് കെൽട്രോൺ, വെബ്‌സൈറ്റിലുള്ളത് നേരത്തെ വന്ന രേഖകൾ
Apr 30, 2023, 14:47 IST

എഐ ക്യാമറ വിവാദത്തിൽ രേഖകൾ പുറത്തുവിട്ട് കെൽട്രോൺ. അതേസമയം വെബ്‌സൈറ്റിലുള്ളത് പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട എട്ട് രേഖകളാണ്. എസ്ആർഐടി കൈമാറിയ തുകയോ കമ്പനിയുണ്ടാക്കിയ ഉപ കരാറോ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം എഐ ക്യാമറ ഇടപാടിൽ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്താഴ്ച സമർപ്പിക്കും
വ്യവസായ വകുപ്പിന്റെ പരിശോധനാ റിപ്പോർട്ടും അടുത്താഴ്ച നൽകും. എഐ ക്യാമറയിൽ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.